News

News image
തലാശ് '18 ആസാം മോറല്‍സ്കൂള്‍ മേഖലാ മത്സരങ്ങൾക്ക് പരിസമാപ്തി
March 13 2018

ബാർപ്പേട്ട : ഹാദിയ നാഷണൽ എജ്യുക്കേഷൻ കൌൺസിലിനു കീഴിൽ ആസാമിൽ നടന്നു കൊണ്ടിരിക്കുന്ന മോറൽ സ്കുളുകൾ തമ്മിലുള്ള തലാശ് ഇന്റർ മകാതിബ് ആ൪ട്ട് ഫെസ്റ്റിന്റെ മേഖലാ തല മത്സരങ്ങൾ അവസാനിച്ചു. ബാ൪പേട്ട, ദുബ്രി, നൽബരി, ബുരിനഗർ എന്നീ നാലു മേഖലകളിലായായി 78 മോറൽ സ്കൂളുകൾ തമ്മിലായിരുന്നു മത്സരം. ഖിറാഅത്ത്, ഹിഫ്ള്, പ്രസംഗം തുടങ്ങി 10 ഇനങ്ങളിൽ 1430 കൊച്ചു പ്രതിഭകൾ തലാശിൽ മാറ്റുരച്ചു. വിദ്യാർഥികളുടെ പ്രകടനം കൊണ്ടു൦ പൊതുജനപങ്കാളിത്ത൦ കൊണ്ടും തലാശ് പുതു ചരിത്രം തീർക്കുകയായിരുന്നു. സോണൽ മത്സരത്തിൽ നിന്നും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ വിദ്യാര്‍ഥികൾ തമ്മിലുള്ള തലാശ് ഗ്രാന്റ് ഫിനാലെ മാർച്ച് 18ന് ദാറുൽ ഹുദാ ആസാ൦ സെന്ററിൽ വെച്ച് അരങ്ങേറു൦. പ്രഥമ റൗണ്ട് എല്ലാ മോറൽ സ്കൂളിലും ഫെബ്രുവരി 11 നു അരങ്ങേറിയിരുന്നു. അതിൽ നിന്നും തെരഞ്ഞെടുത്ത മത്സരാർത്ഥികൾ ആണ് സോണൽ മത്സരങ്ങളിൽ പങ്കെടുത്തത്.

Read More
News image
50 മണിക്കൂര്‍ കൊണ്ട് ഇംഗ്ലീഷ് സംസാരിച്ച് പഠിക്കാം
February 01 2018

Let's English ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ്, റിസോഴ്‌സ് ഹബിനു കീഴില്‍ 50 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്‌പോക്കണ്‍ ഇംഗ്ലീഷ് പ്രോഗ്രാം നടക്കുന്നു. ഫെബ്രുവരി 09,10,11,12 എന്നീ നാല് ദിവസങ്ങളില്‍ നടക്കുന്ന ക്യാമ്പില്‍ Basic Communication English for Real Life Vocabulary Mastery Group Discussion Islam in Daily Life Fun English Public Speaking Debates തുടങ്ങിയവ ഉള്‍പ്പെടുത്തി വിവിധ സെഷനുകള്‍ നടക്കും. ഇംഗ്ലീഷ് ഭാഷ സംസാരത്തില്‍ തികഞ്ഞ ആത്മവിശ്വാസം പകരുക എന്നതാണ് ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. Islamic Living Experience Personal Mentoring Homely Food & Accomodation എന്നിവ ക്യാമ്പിനെ വ്യത്യസ്തമാക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 5 ന് മുമ്പായി +91 483 2837000, 9895456842 (09.00AM-05.00PM) എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

Read More
News image
40 മണിക്കൂര്‍ കൊണ്ട് ഇംഗ്ലീഷ് സംസാരിച്ച് പഠിക്കാം
January 10 2018

പാണക്കാട്: Let's English എന്ന പേരില്‍ 40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്‌പോക്കണ്‍ ഇംഗ്ലീഷ് പ്രോഗ്രാം 19,20,21 തിയ്യതികളില്‍ സി.എസ്.ഇ ഇവന്റ്‌സ് ഹാളില്‍ വെച്ച് നടക്കും. ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ്, റിസോഴ്‌സ് ഹബിന് കീഴിലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. 40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ത്രിദിന സഹവാസ ക്യാമ്പില്‍ -Basic Communication -English for Real life -Vocabulary Mastery -Group Discussion -Islam in Daily Life -Fun English -Spiritual Thoughts -Career Orientation എന്നീ വിഷയങ്ങില്‍ വ്യത്യസ്ത സെഷനുകള്‍ നടക്കും. ഇംഗ്ലീഷ് ഭാഷ സംസാരത്തില്‍ തികഞ്ഞ ആത്മവിശ്വാസം പകരുക എന്നതാണ് ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 15 ന് മുമ്പായി 9895456842 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം.

Read More
News image
ബംഗാളില്‍ പുതിയ 10 മോഡല്‍ വില്ലേജുകള്‍ക്ക് തുടക്കം കുറിക്കും
January 08 2018

24 പര്‍ഗാനാസ്: വെസ്റ്റ് ബംഗാളിലെ 24 പര്‍ഗാനാസ് കേന്ദ്രീകരിച്ച് നടക്കുന്ന മോഡല്‍ വില്ലേജ് പ്രോജക്റ്റ് പത്ത് സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ബംഗാള്‍ പ്രതിനിധികള്‍ അറിയിച്ചു. ദാറുല്‍ ഹുദാ ബിരുദ ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന നാഷണല്‍ ഡെലിഗേറ്റ്‌സ് മീറ്റിന്റെ പ്രത്യേക അതിഥികളായി ബംഗാളില്‍ നിന്ന് എത്തിയ സംഘമാണ് പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്നത്. നിലവില്‍ ഹാദിയ നാഷണല്‍ എഡ്യൂക്കേഷന്‍ കൗസിലിനു കീഴില്‍ ചാന്ദ്പൂരില്‍ മോഡല്‍ വില്ലേജ് പ്രോജക്റ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. 24 പര്‍ഗാനാസ് ഹാദിയ റീജനല്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാദിയ മോറല്‍ സ്‌കൂളുകളുടെ എണ്ണം 2018 അവസാനത്തോടെ നൂറെണ്ണമാക്കി ഉയര്‍ത്തുമെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് കണ്ടും പഠിച്ചും മനസ്സിലാക്കിയ രീതികള്‍ പൂര്‍ണമായും തങ്ങളുടെ നാടുകളിലും നടപ്പാക്കാനുള്ള പൂര്‍ണ തയ്യാറെടുപ്പിലാണ് ആള്‍ ഇന്ത്യ സുന്നത്ത് ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ മതീന്‍ സാഹിബ് അടങ്ങുന്ന സംഘം.

Read More
News image
റാബിത്വതുല്‍ മകാതിബിസ്സുന്നിയ്യ റബീഅ് എക്‌സാം നടത്തി
January 08 2018

മുര്‍ശിദാബാദ്: അര്‍ദ്ധ വര്‍ഷത്തില്‍ നടത്തി വരാറുള്ള റബീഅ് എക്‌സാമിന് റാബിത്വത്തുല്‍ മകാതിബി സ്സുന്നിയക്കു കീഴില്‍ തുടക്കമായി. മുര്‍ഷിദാബാദ് ഹബ്ബിനു കീഴിലെ ശൈഖ് പാറ ഏരിയയിലെ 4 മക്തബുകളില്‍ ഡിസംബര്‍ 13,14 തിയ്യതികളിലാണ് പരീക്ഷ നടന്നത്. 16 ന് ശനിയാഴ്ച ഭീംപൂര്‍ ഹബ്ബിനു കീഴില്‍ വരുന്ന മുര്‍ശിദാബാദ് ജില്ലയിലെ ദുലിയന് ഏരിയയിലെ 3 സ്ഥലങ്ങളിലും എക്‌സാം നടന്നു. ഏരിയാ കോര്‍ഡിനേറ്റര്‍ ശാഹിദുല്‍ ഇസ്ലാമിന്റെ മക്തബില്‍ 77 വിദ്യാര്‍ത്ഥികളാണ് ഒന്നാം തരം പരീക്ഷക്കെത്തിയത്. 17 ന് ഞായറാഴ്ച രാവിലെ ഇവിടെത്തന്നെയുള്ള 2 മക്തബുകളിലും പരീക്ഷ നടന്നതോടെ അര്‍ദ്ധ വാര്‍ഷിക പരീക്ഷയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി.

Read More
Load More