Events

HADIA COUNCIL MEET

Mar 10 2018

ഹാദിയയുടെ പ്രിയപ്പെട്ട കൗണ്സിൽ അംഗങ്ങളേ, നമ്മുടെ ഒരു കൗണ്സിൽ മീറ്റ് മാർച്ച് 10- ാം തിയതി ശനിയാഴ്ച്ച അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് സമയം. സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളെ കുറിച്ചുള്ള വിശകലനങ്ങൾ നടത്താനും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചു ആലോചിക്കുവാനുമാണ് നാം ഒരുമിച്ചിരിക്കുന്നത്. വളരെ വിപുലമായ പദ്ധതികളും പരിപാടികളുമായാണ് ഹാദിയ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. നാഷണൽ മദ്രസ പ്രോജക്ട്, ബുകപ്ലസ് മുതലായ പദ്ധതികൾ ഫലപ്രദമായ രീതിയിൽ നടപ്പാക്കാൻ, പുതിയ കർമ പരിപാടികൾ ആസൂത്രണം ചെയ്യാനുമൊക്കെ കൂടിയാലോചനകൾ ആവശ്യമാണ്. സംഘടന എന്ന നിലക്ക് കൂടുതൽ കെട്ടുറപ്പ് കൈവരിക്കാനും ദൗർബല്യങ്ങൾ ദൂരീകരിക്കാനും ചാപ്റ്ററുകളുടെയും മറ്റും പ്രവർത്തങ്ങൾ കരുത്തുറ്റതാക്കാനും ഉള്ള വഴികളെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. കൗണ്സിൽ മീറ്റിന്റെ പ്രാധാന്യം കണക്കിലെടുത്തു എല്ലാ അംഗങ്ങളും ആദ്യാവസാനം പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ജന. സെക്രട്ടറി ഹാദിയ